​പ്രിൻറഡ്​ പാസ്​പോർട്ടുകളോട്​ ഗുഡ്​ ബൈ ? 2021 മുതൽ ഇന്ത്യക്കാർക്ക്​ ഇ-പാസ്​പോർട്ടുകൾ മാത്രമെന്ന്​ കേന്ദ്രം

ന്യൂഡൽഹി: പ്രിൻറ്​ ചെയ്​ത ബുക്​ലറ്റ്​ പാസ്​പോർട്ടുകളോട്​ അടുത്ത വർഷം തന്നെ ഇന്ത്യക്കാർ ഗുഡ്​ ബൈ പറയേണ്ടിവരും. 2021 മുതൽ പൗരൻമാർക്ക്​ ഇ-പാസ്​പോർട്ടുകൾ മാത്രം വിതരണം ചെയ്യുന്നതിനായുള്ള തയാറെടുപ്പിലാണ്​ കേന്ദ്രം. പദ്ധതി നടപ്പിലാക്കാനായുള്ള ​വിവര സാ​േങ്കതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി അനുയോജ്യരായ ഏജൻസിയെയും കേന്ദ്രം അന്വേഷിച്ച്​ തെരഞ്ഞെടുക്കും. ട്രയൽ അടിസ്ഥാനത്തിൽ നിലവിൽ 20000 ഒഫീഷ്യൽ, ഡിപ്ലോമാറ്റിക്​ ഇ-പാസ്​പോർട്ടുകൾ രാജ്യം വിതരണം ചെയ്​തിട്ടുണ്ട്​.

വ്യാജ പാസ്​പോർട്ടുകൾ തയാറാക്കുന്നത്​ തടയുന്നതിനും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനുമാണ്​ പുതിയ രീതിയിലേക്ക്​ മാറുന്നതെന്നാണ്​ വിശദീകരണം. ഇതിനായി ഇലക്ട്രോണിക്​ മൈക്രോപ്രൊസസർ ചിപ്പുമായിട്ടാണ് ഇ-പാസ്​പോർട്ടുകൾ​ വരാൻ പോകുന്നത്​. അന്താരാഷ്​ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുക്കും പാസ്​പോർ​െട്ടന്നും അധികൃതർ പറയുന്നു.​

ഇന്ത്യയിലെ 36 പാസ്​പോർട്ട്​ ഒാഫീസുകളിൽ നിന്നും ഇ-പാസ്​പോർട്ടുകൾ വിതരണം ചെയ്യും. അതിനുള്ള സംവിധാനങ്ങൾ എല്ലാ ഒാഫീസുകളിലും ലഭ്യമാക്കിയതിന്​ ശേഷമായിരിക്കുമത്​. മണിക്കൂറിൽ 10000 മുതൽ 20000 വരെ ഇ-പാസ്​പോർട്ടുകൾ നൽകാനുള്ള പ്രത്യേക സംവിധാനം പാസ്​പോർട്ട്​ ഒാഫീസുകളിൽ ഒരുക്കും. പുതുതായി പാസ്​പോർട്ട്​ എടുക്കുന്നവർക്കും റീ-ഇഷ്യൂ ചെയ്യുന്നവർക്കും 2021 മുതൽ ഇ-പാസ്​പോർട്ടുകളായിരിക്കും നൽകുകയെന്നും എക്കണോമിക് ടൈംസി​െൻറ റിപ്പോർട്ടിൽ പറയുന്നു.

ഇ-പാസ്​പോർട്ടുകൾ രാജ്യത്ത്​ എത്രയും പെട്ടന്ന്​ നടപ്പിലാക്കുമെന്ന സൂചന നൽകിക്കൊണ്ട്​, പുതിയ ഇലക്​ട്രോണിക്​ പാസ്​പോർട്ട്​ സംവിധാനം ഇന്ത്യയിലെ യാത്രാ രേഖകളുടെ സുരക്ഷയെ വളരെയധികം ശക്​തിപ്പെടുത്തുമെന്ന്​ വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കർ കഴിഞ്ഞ മാസം വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - E-passports for all Indian citizens from 2021 Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.