തൊഴിൽ തട്ടിപ്പ്: പഞ്ചാബിൽ ഡി.എസ്.പിയും ഭാര്യയും അറസ്റ്റിൽ

ലുധിയാന: യുവാക്കൾക്ക് ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പഞ്ചാബിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. മാൻസ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് നർപീന്ദർ സിങ് (41), ഭാര്യ ദീ പ് കിരൺ (35) എന്നിവരാണ് പിടിയിലായത്.

ദീപ് കിരൺ ജഡ്ജിയായി ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇവരു​ടെ ലുധിയാനയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10 പൊലീസ് റിക്രൂട്ട്മെന്റ് ഫോമുകൾ, ഒരു ലക്ഷം രൂപ, സ്വർണാഭരണങ്ങൾ, രണ്ട് കാറുകൾ എന്നിവ പിടി​ച്ചെടുത്തിട്ടുണ്ട്. ഓരോ ചെറുപ്പക്കാരന്റെ കൈയിൽ നിന്നും എട്ട് മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ഇവർ ഈടാക്കിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, തങ്ങളു​ടെ സഹപ്രവർത്തകനെ അകാരണമായി അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ഇന്ന് കൂട്ട അവധി എടുക്കുമെന്ന് പഞ്ചാബ് സിവിൽ സർവിസസ് ഓഫി​സർമാർ പറഞ്ഞു. 

Tags:    
News Summary - DSP and wife arrested for duping Punjab police job aspirants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.