മദ്യലഹരിയിൽ ട്രെയിനിൽവെച്ച് യുവതിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് സൈനികൻ

ഭോപ്പാൽ: ട്രെയിനിൽവെച്ച് മദ്യലഹരിയിൽ യുവതിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് സൈനികൻ. ഹസ്രത് നിസാമുദ്ദീനിൽ നിന്നും ഛത്തീസ്ഗഢിലെ ദുർഗിലേക്കുള്ള ട്രെയിനിലാണ് സംഭവമുണ്ടായത്. മധ്യപ്രദേശിലെ ഗ്വാളിയോർ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ ആർ.പി.എഫ് നടപടിയെടുക്കാൻ വൈകിയതോടെ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകി.

ഛത്തീസ്ഗഢിലേക്കുള്ള യാത്രക്കിടെ ബി9 കോച്ചിലെ 23ാം നമ്പർ ബെർത്തിലായിരുന്നു യുവതി യാത്ര ചെയ്തത്. ഇവർക്കൊപ്പം ഏഴ് വയസുള്ള കുട്ടിയുമുണ്ടായിരുന്നു. 24ാം നമ്പർ ബെർത്തിലായിരുന്നു സൈനികൻ ഉണ്ടായിരുന്നത്. തുടർന്ന് ഇയാൾ മദ്യലഹരിയിൽ യുവതിയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു.

സംഭവം യുവതി ഭർത്താവിനെ അറിയിക്കുകയും റെയിൽവേ ഹെൽപ്പ്ലൈൻ നമ്പറായ 139ൽ വിളിച്ച് പരാതി അറിയിക്കുകയും ചെയ്തു. ഗ്വാളിയോറിൽ നിന്നും ഝാൻസിയിൽ നിന്നും ട്രെയിനിൽ കയറിയ ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനെ പരാതിയറിയിക്കുകയായിരുന്നു. അതേസമയം, യുവതിയുടെ പരാതിയിൽ നടപടിയെടുത്തുവെന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ കോച്ചിലെത്തിയപ്പോൾ യുവതി സീറ്റിലുണ്ടായിരുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് റെയിൽവേയുടെ വാദം.

Tags:    
News Summary - Drunk soldier urinates on Chhattisgarh woman inside Gondwana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.