Posted On
date_range Updated On
date_range മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
പൂണെ: മദ്യലഹരിയിൽ ആശുപത്രിക്കുള്ളിൽ നഗ്നനായി നടന്ന് ഡോക്ടർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ സർക്കാർ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഡോക്ടറുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ഡോക്ടര്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ആശുപത്രിക്ക് ഉള്ളിലൂടെയും പരിസരത്തുകൂടെയും വസ്ത്രമില്ലാതെ ഓടിനടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് അധികൃതര്‍ക്ക് ലഭിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യ വിഭാഗം മേധാവി അറിയിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.