കടൽത്തീരത്തടിഞ്ഞ വീപ്പയിൽ 100 കോടി രൂപയുടെ മയക്കുമരുന്ന്

ചെന്നൈ: കടല്‍ത്തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് 100 കോടി വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ചെന്നൈയിലെ മഹാബലിപുരത്തിനടുത്ത് കുപ്പം കടല്‍ത്തീരത്താണ് വീപ്പ അടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് സീല്‍ ചെയ്ത വീപ്പ കണ്ടെത്തിയത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞത്.

ഡീസലായിരിക്കുമെന്ന് കരുതിയാണ് മത്സ്യത്തൊഴിലാളികൾ വീപ്പ പരിശോധിച്ചത്. അപ്പോഴാണ് പാക്കറ്റുകൾ കണ്ടെത്തിയത്. ഇതോടെ പൊലീസിനെ അറിയിക്കുകകയായിരുന്നു. മഹാബലിപുരം പൊലീസും തീരസംരക്ഷണ വിഭാഗവും സ്ഥലത്തെത്തി വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു.

വീപ്പയിലുള്ള പാക്കറ്റുകളില്‍ ചൈനീസ് ഭാഷയിലാണ് എഴുതിയിരിക്കുന്നത്. സംസ്കരിച്ച ചൈനീസ് തേയില എന്നും ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ബംഗാൾ ഉൾക്കടൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റേതാകാം ഇതെന്നാണ് പൊലീസ് നിഗമനം. ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ നഷ്ടപ്പെട്ട വീപ്പ തമിഴ്നാട് തീരത്തടിഞ്ഞതാകാമെന്ന് കരുതുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.