ജിമ്മിൽ മയക്കുമരുന്നും സ്റ്റിറോയ്ഡും; ഉടമ അറസ്റ്റിൽ, ലൈസൻസ് റദ്ദാക്കി

ഹൈദരാബാദ്: തെലങ്കാനയിലെ ജിമ്മിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നും സ്റ്റിറോയ്ഡും പിടിച്ചെടുത്തു. സംഭവത്തിൽ ജിം ഉടമയെ അറസ്റ്റ് ചെയ്തു. അദിലാബാദിലെ വിനായക് ചൗക്ക് പ്രദേശത്തെ ലയൺ ഫിറ്റ്നസ് ജിമ്മിലാണ് സംഭം.

റെയ്ഡിൽ 20 മില്ലി എ.എം.പി ഇഞ്ചക്ഷൻ കുപ്പി, മൂന്ന് മയക്കുമരുന്ന് ഇഞ്ചക്ഷനുകൾ, 36 സ്റ്റിറോയിഡ് ഗുളികകൾ എന്നിയാണ് കണ്ടെത്തിയത്. ജിമ്മിന്റെ പരിസരം സീൽ ചെയ്യുകയും വ്യാപാര ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ജിം ഉടമയായ ശൈഖ്ആദിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും തന്റെ ഉപഭോക്താക്കൾക്ക് സ്റ്റിറോയിഡുകൾ നൽകുന്നതായും കണ്ടെത്തിയതായി മിസ്റ്റർ റെഡ്ഡി പറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബിസിനസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന സന്ദേശം നൽകുന്നതിനായാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതെന്ന് ആദിലാബാദ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൽ. ജീവൻ റെഡ്ഡി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിതരണവും രോഗത്തിന് കാരണമാകുന്ന സ്റ്റിറോയിഡ് ഗുളികകളുടെ വിതരണവും ഉൾപ്പെടെയുള്ള ഇത്തരം നടപടികൾ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Drugs and Steroids Found At Gym, Owner Arrested, Licence Cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.