Posted On
date_range Updated On
date_range ‘മദ്യമല്ല, പാൽ കുടിക്കൂ’; ബാറിന് മുന്നിൽ പശുക്കളെ കെട്ടിയിട്ട് ഉമാ ഭാരതി
ഭോപാൽ: മദ്യശാലക്ക് മുന്നിൽ പശുക്കളെ കെട്ടിയിട്ട് ബി.ജെ.പി നേതാവ് ഉമാ ഭാരതിയുടെ പ്രതിഷേധം. മദ്യവിൽപനക്കെതിരെയുള്ള പ്രതിഷേധത്തിൽ, ‘മദ്യമല്ല, പാൽ കുടിക്കൂ’ എന്ന മുദ്രാവാക്യവും ഇവർ ഉയർത്തി. കഴിഞ്ഞ വര്‍ഷം ഇതേ മദ്യശാലയിലേക്ക് ഉമാ ഭാരതിയും പ്രവർത്തകരും ചാണകം എറിഞ്ഞിരുന്നു.
മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓർച്ചയിൽ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍ക്കുന്ന കടക്ക് മുന്നിലായിരുന്നു പ്രതിഷേധം. മധ്യപ്രദേശിലെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഉമാ ഭാരതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പശുക്കളുമായി എത്തി പ്രതിഷേധിച്ചത്.
കഴിഞ്ഞാഴ്ച, ഒരു മദ്യശാലക്ക് സമീപമുള്ള ക്ഷേത്രത്തിലെത്തിയ ഉമാഭാരതി, സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനായി ജനുവരി 31 വരെ അവിടെ തുടരുമെന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.