സ്പുട്‌നിക് ലൈറ്റ്: ഒറ്റഡോസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് രാജ്യത്ത് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: റഷ്യയുടെ ഒറ്റഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിക്ക് കേന്ദ്രത്തിന്റെ വിദഗ്ധ സമിതി അനുമതി നിഷേധിച്ചു. രണ്ട് ഡോസ് നല്‍കുന്ന സ്പുട്‌നിക് വി വാക്‌സിന്റെ സമാന ഘടനയാണ് ലൈറ്റ് വാക്‌സിനെന്നും, ഇതിന്റെ അന്തിമ പരീക്ഷണത്തിന് അനുമതി നല്‍കുന്നതില്‍ ശാസ്ത്രീയമായി യുക്തിയില്ലെന്നും സമിതി നിരീക്ഷിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക് വി, സ്പുട്‌നിക് ലൈറ്റ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് വാക്‌സിന്‍ വിതരണ ചുമതല.

സ്പുട്‌നിക് വി വാക്‌സിന്റെ ആദ്യ ഡോസ് തന്നെയാണ് സ്പുട്‌നിക് വി എന്ന പേരില്‍ ഒറ്റ ഡോസായി നല്‍കുന്നതെന്ന് വിദഗ്ധ സമിതി നിരീക്ഷിച്ചു. അതിനാലാണ് ഇതിന്റെ അന്തിമപരീക്ഷണത്തിന് അനുമതി നിഷേധിച്ചത്.

റഷ്യ മേയ് മാസത്തില്‍ സ്പുട്‌നിക് ലൈറ്റിന് അനുമതി നല്‍കിയിരുന്നു. ഇതിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.

Tags:    
News Summary - Dr Reddy's Labs denied approval for final trial of Russian-made Sputnik Light

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.