ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ന്ന​ട നി​ർ​ബ​ന്ധ​ം ആക്ക​രു​തെ​ന്ന് ഹൈ​കോ​ട​തി

ബം​ഗ​ളൂ​രു: ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സം​ബ​ർ 16 വ​രെ ക​ന്ന​ട ഭാ​ഷ പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടും ബാം​ഗ്ലൂ​ർ സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്സി​റ്റി​യോ​ടു​മാ​ണ് ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന ഡി​സം​ബ​ർ 16വ​രെ ന​ട​പ്പാ​ക്ക​രു​തെ​ന്ന് ചീ​ഫ് ജ​സ്​​റ്റി​സ് റി​തു രാ​ജ് അ​വ​സ്തി അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

ക​ന്ന​ട നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രെ ബാം​ഗ്ലൂ​ർ സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്. വി​ഷ​യ​ത്തി​ൽ ഡി​സം​ബ​ർ 16നു​ള്ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റും നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ക​ന്ന​ട നി​ർ​ബ​ന്ധ​മാ​ക്കി​യു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വി​ജ്ഞാ​പ​ന​മാ​യി ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്. ക​ന്ന​ട ഭാ​ഷ നി​ർ​ബ​ന്ധ​മാ​യും പ​ഠി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. സം​സ്ഥാ​ന​ത്തി​നും പു​റ​ത്തു​നി​ന്നും ഇ​വി​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഡി​ഗ്രി പ​ഠ​ന​ത്തിെൻറ ആ​ദ്യ​വ​ർ​ഷം ക​ന്ന​ട പ​ഠി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

Tags:    
News Summary - dont Precipitate Kannada Compulsory Subject For Degree Courses Karnataka HC Directs State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.