ഹിന്ദുക്കളെയും മുസ്​ലിംകളെയും വിഭജിക്കരുതെന്ന്​ ൈഹ​േകാടതി

​െകാൽക്കത്ത: നവരാത്രി പുജയാടനുബന്ധിച്ച്​ നടക്കുന്ന ദുർഗാ വിഗ്രഹ നിമഞ്​ജനത്തിന്​ മുഹറം ദിനത്തിൽ നിരോധനമേർപ്പെടുത്തിയ മമതാ ബാനർജിയുടെ നടപടിക്ക്​ ഹൈകോടതിയു​െട രൂക്ഷ വിമർശനം. മതപരമായ അനുഷ്​ഠാനങ്ങൾ നിർവഹിക്കുന്നതിനുള്ള പൗര​​​െൻറ അവകാശത്തെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന്​ ഉൗഹിച്ച്​ തടയുവാൻ സംസ്​ഥാനത്തിന്​ സാധിക്കി​െല്ലന്നും ​ശക്​തമായ കാരണങ്ങൾ വേണമെന്നും െഹെകോടതി പറഞ്ഞു.

ഹിന്ദുക്കളും മുസ്​ലീംകളും ​െഎക്യത്തോടുകൂടി കഴിയ​െട്ട. അവർക്കിടയിൽ വിഭജനം സൃഷ്​ടിക്കരുതെന്നും ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ രാകേഷ്​ തിവാരി പറഞ്ഞു.  മുഹറത്തോടനുബന്ധിച്ച്​ സെപ്​തംബർ 30ന്​ രാത്രി 10 മുതൽ ഒക്ടോബർ ഒന്ന്​ രാത്രി 10 വരെ ദുർഗാ വിഗ്രഹ നിമഞ്​ജനം തടഞ്ഞ സർക്കാർ നടപടിക്ക്​ ശക്​തമായ കാരണമു​െണ്ടങ്കിൽ അത്​ വ്യക്​തമാക്കണമെന്നും കോടതി മമതാ ബാനർജിയോട്​ ആവശ്യപ്പെട്ടു. 

രണ്ടു മതവിഭാഗങ്ങൾ യോജിച്ചു ജീവിക്കാൻ കഴിയി​െല്ലന്നതിന്​ കൃത്യമായ തെളിവുകളു​ണ്ടെങ്കിൽ മാത്രമേ മതപരമായ കാര്യങ്ങളിൽ സർക്കാറിന്​ നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കൂ. നേരത്ത, പൊതു പരിപാടിയിൽ മുഖ്യമന്ത്രി തന്നെ ഹിന്ദുക്കളും മുസ്​ലീംകളും ​െഎക്യത്തോടെയാണ്​ സംസ്​ഥാനത്ത്​ ജീവിക്കുന്നതെന്ന്​ പറഞ്ഞിരുന്നു. പിന്നെ, എന്ത്​ ക്രമസമാധാന പ്രശ്​നം ചൂണ്ടിക്കാട്ടിയാണ്​ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്ന്​ വ്യക്​തമാക്കണമെന്നും കോടതി ആവശ്യ​െപ്പട്ടു.

ദുർഗാ വി​ഗ്രഹ നിമഞ്​ജനം തടഞ്ഞ നടപടിക്കെതി​െര സമർപ്പിച്ച ​െപാതുതാത്​പര്യ ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ പരാമർശം. 

Tags:    
News Summary - Dont Creat Line Between Hindu and Muslim Saya HC to Mamatha - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.