മയക്കുമരുന്ന് ഉപയോഗിക്കാറില്ല, പ്രോത്സാഹിപ്പിക്കാറുമില്ല -കരൺ ജോഹർ

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് കേസുകളിൽ അന്വേഷണം നേരിടുന്ന രണ്ടു പേർ തൻെറ സഹായികളാണെന്ന് വിശേഷിപ്പിച്ച മാധ്യമ റിപ്പോർട്ടുകൾക്കെതിരെ നിർമാതാവ് കരൺ ജോഹർ. ഇവരെ വ്യക്തിപരമായി അറിയില്ലെന്നും താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''ക്ഷീതിജ് പ്രസാദും അനുഭവ് ചോപ്രയും എന്റെ 'സഹായികൾ' / 'അടുത്ത സഹായികൾ' ആണെന്ന് വിവിധ മാധ്യമങ്ങളും വാർത്താ ചാനലുകളും സംപ്രേഷണം ചെയ്യുന്നു. ഈ വ്യക്തികളെ എനിക്ക് വ്യക്തിപരമായി അറിയില്ലെന്ന് വ്യക്തമാക്കുന്നു. ഈ രണ്ട് വ്യക്തികളിൽ ഒരാളും എൻെറ സഹായികളോ അല്ലെങ്കിൽ അടുത്ത സഹായികളോ അല്ല'' -കരൺ പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ, "ഞാൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ല. അത്തരം ഏതെങ്കിലും വസ്തുവിൻെറ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കാറുമില്ല എന്നും ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു" എന്നും അദ്ദേഹം വ്യക്തമാക്കി.

അനുഭവ് ചോപ്ര തൻെറ കമ്പനിയായ ധർമ പ്രൊഡക്ഷൻ ജീവനക്കാരനല്ല. 2011നും 2013നും ഇടയിൽ അനുഭവ് ചോപ്ര ധർമ പ്രൊഡക്ഷൻെറ പ്രൊജക്ടുകളിൽ ജോലി ചെയ്തിരുന്നു. 2019 നവംബറിൽ ധർമാറ്റിക് എൻറർടെയിൻമെൻറിൻെറ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരിലൊരാളായി ക്ഷീതിജ് പ്രസാദ് കരാർ വ്യവസ്ഥയിൽ ഉണ്ടായിരുന്നെന്നും കരൺ ജോഹർ വിശദീകരിച്ചു.

നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ ക്ഷീതിജ് പ്രസാദിനെ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്​റ്റു ചെയ്​തിരുന്നു. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന്​ ശേഷമായിരുന്നു​ ക്ഷീതിജിൻെറ അറസ്​റ്റ്​. ചോദ്യം ചെയ്യലിൽ ഇയാൾ നിരവധി പരിപാടികളിൽ മയക്കുമരുന്ന്​ എത്തിച്ചതായി തെളിഞ്ഞിരുന്നു.

മയക്കുമരുന്ന്​ കേസിൽ നടി ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെയും എൻ.സി.ബി ചോദ്യം ചെയ്​തുവരികയാണ്​. മയക്കുമരുന്ന്​ ആവശ്യപ്പെട്ട്​ പുറത്തുവന്ന വാട്ട്​സ്​ ആപ്പ്​ സന്ദേശം ത​േൻറത്​ തന്നെയാണെന്ന്​ ദീപിക പദുകോൺ അന്വേഷണ സംഘത്തിനുമുമ്പിൽ സമ്മതിച്ചതായാണ്​ വിവരം. ശ്രദ്ധ കപൂർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.