ദോക്​ലാമിൽ നിന്നും പിൻമാറാൻ ഇന്ത്യ– ചൈന ധാരണ

ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തി പ്രദേശമായ ദോക്​ലാമിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും ധാരണയായി. കഴിഞ്ഞ ആഴ്​ചകളിലായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നയതന്ത്രചർച്ചകൾക്കൊടുവിൽ അതിർത്തിയിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ചൈനയുമായുള്ള നയതന്ത്ര ചർച്ചകളിൽ അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യ തങ്ങളുടെ നിലപാടും സംഘർഷ സംഭവങ്ങളിൽ ഉത്​കണ്​ഠയും അറിയിച്ചിരുന്നു. അതിർത്തിയിൽ രണ്ടുമാസമായി തുടരുന്ന സംഘർഷങ്ങൾക്ക്​ ഇതോടെ അയവു വരുമെന്നാണ്​ സൂചന.

ഭ​ൂട്ടാനിലെ ദോക്​ലാം മേഖലയിൽ ചൈനീസ്​ സൈന്യം റോഡ്​ നിർമിക്കാൻ ശ്രമിച്ചതാണ്​ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ തുടക്കം.അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ ഇ​ന്ത്യ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ച്ചാ​ൽ മാ​ത്ര​മേ ദോ​ക്​​ലാം സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ക​യു​ള്ളൂ​ എന്നായിരുന്നു ​ ചൈ​നയുടെ വാദം. എന്നാൽ ചൈനീസ്​ സൈന്യം കടന്നുകയറ്റം അവസാനിപ്പിക്കാതെ സേനയെ പിൻവലിക്കാനാവില്ലെന്ന നിലപാടിൽ ഇന്ത്യയും ഉറച്ചു നിന്നു. 

Tags:    
News Summary - Doklam standoff: India, China agree to disengage troops after talks, says MEA- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.