ഐ.എ.എസ് ദമ്പതികളെ സ്ഥലംമാറ്റിയ നടപടിയെ വിമർശിച്ച് മേനക ഗാന്ധി

ന്യൂഡൽഹി: വളർത്തുനായയോടപ്പം സവാരി നടത്തുന്നതിനായി സ്റ്റേഡിയം ഒഴിപ്പിച്ചു എന്നാരോപണത്തെ തുടർന്ന് ഐ.എ.എസ് ദമ്പതികളെ സ്ഥലം മാറ്റിയ നടപടിയെ വിമർശിച്ച് മേനക ഗാന്ധി. ദമ്പതികൾ അധികാരം ദുർവിനിയോഗം ചെയ്തു എന്ന ആരോപണം തെറ്റാണെന്നും മേനക ഗാന്ധി പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥനായ സൻജീവ് ഖിർവാറിനെ സ്ഥലംമാറ്റിയതിലൂടെ ഡൽഹിക്കാണ് നഷ്ടമുണ്ടായതെന്നും മൃഗസംരക്ഷക പ്രവർത്തക കൂടിയായി മേനക ഗാന്ധി അഭിപ്രായപ്പെട്ടു.

വൈകുന്നേരം വളർത്തുനായയോടപ്പം നടക്കാനിറങ്ങുന്നതിനാൽ ഡൽഹി ത്യാഗരാജ സ്റ്റേഡിയം രാത്രി ഏഴുമണിയോടെ അടച്ചിടണമെന്ന നിർദ്ദേശം നൽകി എന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സൻജീവ് ഖിർവാറിനെയും ഭാര്യ റിങ്കു ദുഗ്ഗയെയും സ്ഥലംമാറ്റിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിത്. ഖിർവാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കുമാണ് സ്ഥലം മാറ്റിയത്.

എന്നാൽ ലഡാക്കിലേക്കിലേക്കും അരുണാചൽ പ്രദേശിലേക്കും സ്ഥലംമാറ്റം കിട്ടുന്നത് ശിക്ഷയായി കണേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ട് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയടക്കം നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. കൂടാതെ, ഈ സ്ഥലങ്ങളിലും നല്ല ഉദ്യോഗസ്ഥരെ ആവശ്യമുണ്ടന്നും ആളുകൾ സന്തോഷത്തോടെയാണ് അവിടെ പോകുന്നതെന്നും മേനക ഗാന്ധി കൂട്ടിച്ചേർത്തു.

Tags:    
News Summary - Dog-walking row: Maneka Gandhi says allegations against IAS officer wrong, transfer Delhi's loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.