Posted On
date_range Updated On
date_range മോദി സ്റ്റിക്കറുമായി അലഞ്ഞ നായയും ഉടമയും അറസ്റ്റിൽ
മുംബൈ: വോട്ടെടുപ്പിനിടെ മോദിക്ക് വോട്ടു ചെയ്യാൻ ആവശ്യപ്പെടുന്ന സ്റ്റിക്കർ ദേഹത ്തൊട്ടിച്ച് അലഞ്ഞു നടന്ന നായയെയും ഉടമയേയും പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വടക്കൻ മഹാരാഷ്ട്രയിലെ നന്ദുർബാറിലാണ് സംഭവം. പരാതിയെ തുടർന്ന് 65കാരനായ എക്നാഥ് ചൗധരിയെയും അയാളുടെ വളർത്തു നായയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടെടുപ്പ് ദിവസം പ്രചാരണം നടത്തിയതിനാണ് േകസ്. മോദിയെ കൊണ്ടുവരൂ നാടിനെ രക്ഷിക്കൂ എന്നായിരുന്നു സ്റ്റിക്കറിലെ എഴുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.