യുവാവി​െൻറ തലയിൽ നിന്നും 1.8 കിലോ ട്യൂമർ നീക്കം ചെയ്​തു

മും​െബെ: യുവാവി​​​​െൻറ തലയിൽ നിന്നും 1.8 കിലോ തൂക്കം വരുന്ന ട്യൂമർ മുംബൈയിലെ നായർ ആശുപത്രിയിൽ നടന്ന ശസ്​ത്രക്രിയയിൽ വിജയകരമായി നീക്കം ചെയ്​തു. ഏഴ്​ മണിക്കൂർ നീണ്ട ശസ്​ത്രക്രിയയിലൂടെയാണ്​ ട്യൂമർ മുറിച്ചു മാറ്റിയത്​. 31 വയസ്സുകാരനായ സൻത്​ലാൽ പാൽ എന്ന വസ്​ത്ര വ്യാപാരിയുടെ തലയിലായിരുന്നു അസ്വാഭാവികമായ വലിപ്പത്തിൽ ട്യൂമർ വളർന്നത്​.

സൻത്​ലാലി​​​​െൻറ തലയിൽ മറ്റൊരു തല വളർന്നത്​ പോലായിരുന്നു ട്യൂമറി​​​​െൻറ രൂപം. ലോകത്ത്​ തന്നെ ആദ്യമായാണ്​ ഇത്രയും വലിപ്പത്തിലുള്ള ട്യൂമർ ശസ്​ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്​. ഇതിന്​ മുമ്പ്​ 1.4 കിലോ തൂക്കമുള്ള ട്യൂമർ നീക്കം ചെയ്​തതായിരുന്നു റെക്കോർഡ്​.

തലയോട്ടിയിൽ മുഴയും ശക്​തമായ തലവേദനയും കാരണം ഇൗ മാസം തുടക്കത്തിലായിരുന്നു ഉത്തർപ്രദേശുകാരനായ സൻത്​ലാൽ, നായർ ആശുപത്രിയിൽ എത്തുന്നത്​. ഒരു വർഷത്തോളമായി സൻത്​ലാലിന്​ കാഴ്​ചയും നഷ്​ടപ്പെട്ടിരുന്നു.

അപൂർവ്വമായ ശാസ്​ത്രക്കിയ വിജയമായത്​ ആതുര രംഗത്ത്​ ചരിത്രമാ​െണന്നും രോഗികൾക്ക്​ അതിനൂതന ചികിത്സ നൽകാൻ ആശുപത്രി പര്യാപതമാ​യതി​​​​െൻറ ഉദാഹരണമാണിതെന്നും ഡോ. രമേഷ്​ ഭർമാൽ പറഞ്ഞു.

Tags:    
News Summary - Doctors Remove Tumour Weighing 1.8 Kg From Man's Head - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.