ന്യൂഡൽഹി: അടിയന്തര പ്രസവ ശസ്ത്രക്രിയക്കിടെ ഗർഭിണിയെ ശ്രദ്ധിക്കാതെ ഒാപ്പറേഷൻ തിയേറ്ററിൽ ഡോക്ടർമാർ തമ്മിൽ തർക്കം. ഒാപ്പറേഷനു മുമ്പ് യുവതി ഭക്ഷണം കഴിച്ചുവെന്ന കാര്യത്തിലാണ് രണ്ട് ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായത്. എന്നാൽ ഡോക്ടർമാർ തമ്മിലുള്ള വാക് തർക്കം തുടരവെ പ്രസവം നടക്കുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.
രാജസ്ഥാനിലെ ജോധ്പൂർ ഉമൈദ് ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ഹൃദയസ്പന്ദനം കുറവാണെന്ന് കണ്ടാണ് അടിയന്തര ശസ്ത്രക്രിയക്ക് വിേധയമാകാൻ യുവതിയോട് ഡോക്ടർമാർ ആവശ്യപ്പെട്ടത്. ശസ്ത്രക്രിയ തുടങ്ങിയ ഉടൻ പ്രസവ ചികിത്സകനായ ഡോക്ടർ അശോക് നൈൻവാലും അനസ്തെറ്റിസ്റ്റ് എം.എൽ. താകും തമ്മിലായിരുന്നു തർക്കം. യുവതി ശസ്ത്രക്രിയക്ക് മുമ്പ് ഭക്ഷണം കഴിച്ചിരുന്നോ എന്ന് ഡോ. നൈൻവാൽ സംശയമുന്നയിച്ചു. ഇതാണ് തർക്കത്തിനിടയാക്കിയത്.
പരസ്പരം പേരു വിളിച്ചും പരിമിതികൾ ചൂണ്ടിക്കാട്ടിയും തർക്കം മുറുകി. ഒരു നഴ്സും ഡോക്ടറും ഇരുവരെയും സമാധാനിപ്പിക്കാനും ശസ്ത്രക്രിയ തുടങ്ങിയ കാര്യം ഒാർമിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ അതു ശ്രദ്ധിക്കാെത തർക്കം തുടരുന്നതിനിടയിൽ പ്രസവം നടക്കുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് തർക്കത്തിലേർപ്പെട്ട രണ്ട് ഡോക്ടർമാരെയും സസ്െപൻറ് ചെയ്തു. ഒാപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. സംഭവത്തിൽ ഇന്ന് ഉച്ചക്ക് മുമ്പ് റിപ്പോർട്ട് നൽകാൻ രാജസ്ഥാൻ ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.