Posted On
date_range Updated On
date_range ഡൽഹി മൗലാനാ ആസാദ് മെഡിക്കൽ കോളജിലെ ഡോക്ടർക്ക് കോവിഡ്
ന്യൂഡൽഹി: ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്കും കോവിഡ്. തീവ്ര പരിചരണ വിഭാഗത്ത ിലെ അനിസ്തേറ്റിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹി എയിംസ്, കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഡോക്ടർമാർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നഴ്സുമാരും ഡോക്ടർമാരുമുൾപ്പെടെ 20 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടിരുന്നു.
ഡൽഹിയിൽ 1561 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരായ 30 പേർ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.