15 മണിക്കൂർ പി.പി.ഇ കിറ്റ്​ ധരിച്ചാൽ ഇങ്ങനെയിരിക്കും; ഡോക്​ടറുടെ ചിത്രം വൈറൽ

ന്യൂഡൽഹി: മഹാമാരിയുടെ ഒന്നാംതരംഗം മുതൽ വിശ്രമമില്ലാതെ തങ്ങളുടെ ജോലി ചെയ്യുന്നവരാണ്​ ആരോഗ്യപ്രവർത്തകർ. ഒന്നാംതരംഗത്തിന്‍റെ ഇരട്ടിയിലധികം കോവിഡ്​ ബാധിതർ രണ്ടാംതരംഗത്ത​ിലെത്തിയതോടെ അവരുടെ ജോലി ഇരട്ടിയായി. ഓരോ ജീവൻ രക്ഷിക്കാനും ആരോഗ്യപ്രവർത്തകർ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്​. വിശ്രമമില്ലാതെ മണിക്കൂറു​​കളോളം ആരോഗ്യപ്രവർത്തകർ പി.പി.ഇ കിറ്റിനകത്തിരുന്ന്​ രോഗികളെ പരിചരിച്ചു. അത്തരത്തിൽ ഒരു ആരോഗ്യ പ്രവർത്തകൻ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രമാണ്​ ഇപ്പോൾ വൈറൽ.

ഏപ്രിൽ 28നാണ്​ ഡോക്​ടർ ​സൊഹൈൽ ചിത്രം പങ്കുവെച്ചത്​. പി.പി.ഇ കിറ്റ്​ ധരിച്ചിരിക്കുന്ന ചിത്രവും പി.പി.ഇ കിറ്റ്​ അഴിച്ചുമാറ്റിയതിന്​ ശേഷമുള്ള ചിത്രവുമാണത്​. പി.പി.ഇ കിറ്റ്​ അഴിച്ചുമാറ്റിയതോടെ വിയർത്തുകുളിച്ച്​ നിൽക്കുകയാണ്​ ഡോക്​ടർ. ഷർട്ട്​ മുഴുവൻ വിയർത്തു നനഞ്ഞിരിക്കുന്നു. 'രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ്​ ചിത്രം പങ്കുവെച്ചിരിക്കുന്നത്​. 15 മണിക്കൂർ പി.പി.ഇ ധരിച്ചതിന്​ ശേഷം എടുത്ത ചിത്രമാണത്​.

ചിത്രം പോസ്റ്റ്​ ചെയ്​തതോടെ നിരവധി ലൈക്കുകളും റീട്വീറ്റുകളുമാണ്​ എത്തിയത്​. നിരവധിപേർ ഡോക്​ടർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും ആശംസകളുമായെത്തി.

ജനങ്ങളോട്​ കരുതലും ശ്രദ്ധയും ആവശ്യമാണെന്നും മാസ്​ക്​ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഡോക്​ടർ അഭ്യർഥിക്കുന്നുണ്ട്​. അതിനൊപ്പം വാക്​സിൻ സ്വീകരിക്കുക മാത്രമാണ്​ മഹാമാരിയിൽനിന്ന്​ രക്ഷനേടാനുള്ള ഏകമാർഗമെന്നും ​ഡോക്​ടർ പറയുന്നു. 

Tags:    
News Summary - Doctor shows what being in PPE suit for 15 hours looks like

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.