ഒഡീഷയിൽ ഈ ഡോക്​ടറുടെ ക്ലിനിക്കിൽ ഫീസ്​ 'ഒരു രൂപ'മാത്രം!!

സംബാൽപൂർ: പാവപ്പെട്ടവർക്കും നിരാലംബരായ ആളുകൾക്കും ചികിത്സ നൽകാനായി ഒഡീഷയിൽ 'ഒരു രൂപ ക്ലിനിക്ക്'തുറന്ന്​ ഒരു ​ഡോക്​ടർ. ബർലയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ (വിംസാർ) വൈദ്യശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റൻറ്​ പ്രഫസറായ ശങ്കർ രാംചന്ദനിയാണ്​ ബർള ടൗണിൽ ക്ലിനിക്ക് ആരംഭിച്ചത്​. ഇവിടെ ചികിത്സക്കായി എത്തുന്നവർ ഒരു രൂപ മാത്രമേ ഫീസായി നൽകേണ്ടതുള്ളൂ എന്നതാണ്​ ഈ ക്ലിനിക്കി​െൻറ പ്രത്യേകത.

ഡ്യൂട്ടി സമയത്തിന്​ ശേഷം ദരിദ്രർക്കും നിരാലംബർക്കും സൗജന്യ ചികിത്സ നൽകണമെന്ന ദീർഘകാലമായുള്ള ആഗ്രഹത്തി​െൻറ ഭാഗമായാണ് ഒരു രൂപ ഫീസ് ക്ലിനിക്കിന്​ തുടക്കം കുറിച്ചതെന്ന്​ ഡോക്​ടർ പറഞ്ഞു.

"ഞാൻ ഒരു സീനിയർ റെസിഡൻറായാണ്​ വിംസാറിൽ ചേർന്നത്​. സീനിയർ റെസിഡൻറുകൾക്ക് സ്വകാര്യ പ്രാക്ടീസ് ചെയ്യാൻ അനുവാദമില്ല. അതിനാൽ, എനിക്ക് 'ഒരു രൂപ ക്ലിനിക്ക്' ആരംഭിക്കാൻ കഴിഞ്ഞില്ല. എന്നാൽ അടുത്തിടെ അസിസ്റ്റൻറ്​ പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. അസിസ്റ്റൻറ്​ പ്രഫസർ എനന നിലയിൽ എ​െൻറ ഡ്യൂട്ടി സമയത്തിനുശേഷം സ്വകാര്യ പ്രാക്ടീസ് ചെയ്യാൻ എനിക്ക്​ അനുവാദം ലഭിച്ചു. അതിനാൽ ഞാൻ ഇപ്പോൾ ഒരു വാടക വീട്ടിൽ ക്ലിനിക്ക് ആരംഭിച്ചു ", 38 കാരനായ ശങ്കർ രാംചന്ദനി പറഞ്ഞു.

"ദരിദ്രരിൽ നിന്നും നിരാലംബരായ ആളുകളിൽ നിന്നും ഒരു രൂപ ഈടാക്കുന്നു, കാരണം സേവനം സൗജന്യമായി നേടുന്നുവെന്ന് അവർക്ക് തോന്നേണ്ടതില്ല. ചികിത്സക്കായി കുറച്ച് പണം നൽകിയെന്നും അവർക്ക്​ തോന്നണം. " -എന്തുകൊണ്ടാണ് ഒരു രൂപ ഈടാക്കുന്നതെന്ന ചോദ്യത്തിന് രാംചന്ദനി പറഞ്ഞു.

ബുർല ടൗണിലെ കച്ച മാർക്കറ്റ് മേഖലയിൽ ആരംഭിച്ച ക്ലിനിക്ക് രാവിലെ ഏഴ്​ മുതൽ എട്ട്​ വരെയും വൈകുന്നേരം ആറ്​ മുതൽ ഏഴ്​ വരെയുമാണ്​ തുറന്നുപ്രവർത്തിക്കുക. 

Tags:    
News Summary - Doctor Opens "One Rupee" Clinic In Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.