പൂണെ: ഫീസ് അടച്ചില്ലെന്നാരോപിച്ച് പൂണെയിലെ സ്കൂളിൽ നിന്ന് 150 വിദ്യാർഥികളെ പുറത്താക്കി. പൂണെ ആസ്ഥാനമായ സീൽ എഡ്യുക്കേഷൻ സൊസൈറ്റിയുടെ നയൻഗംഗ സ്കൂൾ ആണ് പുറത്താക്കൽ നടപടിയിലേക്ക് നീങ്ങിയത്. സ്കൂൾ മാനേജ്മെൻറ് അമിത ഫീസ് ഇൗടാക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
തങ്ങൾ ഫീസിനത്തിൽ 30000രൂപയും നിക്ഷേപമായി 10000രൂപയും നേരത്തേ നൽകിയിരുന്നതായും സ്കൂൾ അധികൃതർ സംസാരിക്കാൻ പോലും തയ്യാറായില്ലെന്നും അവർ പറഞ്ഞു. അതേസമയം, ഫീസടക്കാത്ത വിദ്യാർഥികളുടെ പ്രവേശനം സ്കൂളിന് റദ്ദാക്കാമെന്ന ബോംബെ ഹൈകോടതി വിധി വന്നതിനു ശേഷമാണ് സ്കൂൾ അധികൃതർ നടപടികളിലേക്ക് നീങ്ങിയെതന്ന് സീൽ എഡ്യുക്കേഷൻ സൊസൈറ്റിയുടെ നിയമോപദേശകൻ വിക്രം ദേശ്മുഖ് പറഞ്ഞു.
2016-17 വർഷത്തെ ഫീസ് ഇനത്തിൽ 30000രുപ അവർ അടച്ചതാണ്. 2017-18വർഷത്തെ ഫീസടക്കാൻ അവർക്കെന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല. ഫീസടക്കാൻ ഏഴ് ദിവസത്തെ സമയം സ്കൂൾ അനുവദിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. ഫീസ് നിശ്ചയിക്കാനുള്ള അധികാരം സ്കൂളിനുണ്ടെന്ന് ഹൈകോടതി വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.