ഗവർണർക്കെതിരായ പ്രസ്താവന: നേതാവിനെ സസ്പെൻഡ് ചെയ്ത് ഡി.എം.കെ

ചെന്നൈ: ഗവർണർ ആർ.എൻ. രവിക്കെതിരെ കടുത്ത പ്രസ്താവന നടത്തിയ നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ സസ്പെൻഡ് ചെയ്ത് ഡി.എം.കെ. ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയില്ല എങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകാമെന്നായിരുന്നു ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു.

'തമിഴ്‌നാട്ടിൽ, ഇന്ത്യക്ക് ഭരണഘടന നൽകിയ എന്റെ പൂർവ്വപിതാവായ അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഈ മനുഷ്യൻ (​ഗവർണർ) സമ്മതിച്ചില്ലെങ്കിൽ, അയാളെ ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങൾ ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തില്ലേ? അത് എന്റെ മുത്തച്ഛൻ അംബേദ്കർ തന്നെയല്ലേ എഴുതിയത്? അദ്ദേഹത്തിന്റെ പേര് പറയാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ കശ്മീരിലേക്ക് പോകൂ. തീവ്രവാദികൾ നിങ്ങളെ വെടിവെച്ച് കൊല്ലട്ടെ' -എന്നായിരുന്നു ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസ്താവന.

പ്രസ്താവനയെ ഡി.എം.കെ അംഗീകരിച്ചിരുന്നില്ല. പാർട്ടി ഗവർണറെ ബഹുമാനിക്കുന്നുവെന്നും ശിവാജി കൃഷ്ണമൂർത്തിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു ഡി.എം.കെയുടെ നിലപാട്. 

Tags:    
News Summary - DMK suspends member over abusive speech against Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.