ഡി.എം.കെയിലും നേതൃമാറ്റം

ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണാ ഡി.എം.കെയിൽ ഉടലെടുത്തിട്ടുള്ള അനിശ്ചിതത്വം മുതലെടുക്കാൻ ഡി.എം.കെയിലും നേതൃമാറ്റം.  ഡി.എം.കെ അധ്യക്ഷൻ കരുണാനിധിയുടെ പിൻഗാമിയായി മകൻ എം.കെ. സ്റ്റാലിൻ സ്ഥാനമേൽക്കുമെന്ന് സൂചന.

നിലവിൽ പാർട്ടി ട്രഷററായ എം.കെ. സ്റ്റാലി​െൻറ സ്ഥാനാരോഹണം സംബന്ധിച്ച തീരുമാനം 20ന് ചേരുന്ന ഡി.എം.കെ ജനറൽ കൗൺസിൽ യോഗത്തിൽ കൈക്കൊള്ളുമെന്നാണ് വിവരം. പാർട്ടി അധ്യക്ഷനായ കരുണാനിധിയെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതും തീരുമാനത്തിന്​ പ്രേരിപ്പിച്ചിട്ടുണ്ട്​.

പാർട്ടിയുമായി അകന്നു കഴിയുന്ന, എംകെ. സ്റ്റാലിന്റെ മൂത്ത സഹോദരൻ കൂടിയായ എം.കെ. അഴഗിരിയുടെ മടങ്ങിവരവും  ജനറൽ കൗൺസിൽ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.

നേരത്തെ കരുണാനിധിയുടെ പിന്‍ഗാമിയാവുന്നത് ചൊല്ലി സ്റ്റാലിനും അര്‍ധസഹോദരനായ എംകെ അഴഗിരിയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഒടുവില്‍ പിതാവിനോടും സഹോദരനോടും ഇടഞ്ഞ് അഴഗിരി പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തു. തന്റെ രാഷ്ട്രീയ പിന്‍ഗാമി സ്റ്റാലിനായിരിക്കുമെന്ന് കരുണാനിധി തന്നെ പിന്നീട് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - DMK to stallin's hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.