ഡി.എം.കെ വക്താവ് ശിവാജിയെ പുറത്താക്കി; ഖുശ്‌ബുവിനെതിരായ പരാമർശത്തെ തുടർന്നാണ് നടപടി

ചെന്നൈ: ചലചിത്ര താരവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്‌‍ബു സുന്ദറിനെ അപമാനിച്ച ഡി.എം.കെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. എല്ലാ പദവികളിൽനിന്നും ശിവാജി കൃഷ്ണമൂർത്തിയെ നീക്കിയതായി ജനറൽ സെക്രട്ടറി ദുരൈമുരുകൻ വ്യക്തമാക്കി. ഖുശ്‌ബുവിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നാണ് നടപടി. ഇതിനിടെ, ശിവാജിക്കെതിരെ കൊടുങ്ങയൂർ പൊലീസ് കേസെടുത്തു.

ഗവർണർക്കെതിരായ പരാമർശത്തിന് ജനുവരിയിൽ ശിവാജിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ മാപ്പ് പറഞ്ഞതിനെ തുടർന്ന് അടുത്തിടെയാണ് ശിവാജിയെ പാർട്ടിയിൽ തിരിച്ചെത്തിയത്. ശിവാജിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ഖുശ്‍ബു, മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായി.

‘‘ഡി.എം.കെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ താവളമായി മാറിയെന്ന് ഖുശ്‌ബു പ്രതികരിച്ചു. പതിവായി അവഹേളനം നടത്തുന്നയാളാണ് ഇയാൾ. ഇത്തരത്തിലുള്ള നിരവധി ആളുകളാണ് ഡിഎംകെയിലുള്ളത്. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവർക്കാണ് ഡിഎംകെ അവസരങ്ങൾ നൽകുന്നത്’’– ഖുശ്‌ബു പ്രതികരിച്ചു.

Tags:    
News Summary - DMK sacks platform speaker for 'indicipline' after BJP leader Khushbu Sundar slams him for 'crass comments' about her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.