സർക്കാർ രൂപീകരണത്തിന് വേഗത കൂട്ടി എം.കെ. സ്റ്റാലിൻ; തമിഴ്നാട് ഗവർണർക്ക് കത്ത് നൽകി

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ ഡി.എം.കെ മുന്നണി സർക്കാർ രൂപീകരണത്തിനുള്ള നീക്കം വേഗത്തിലാക്കി. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതുമായി കൂടിക്കാഴ്ച നടത്തിയ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കത്ത് നൽകി.

കൂടാതെ, ഡി.എം.കെയുടെ 133 പേരടക്കം 159 എം.എൽ.എമാർ ഒപ്പിട്ട പിന്തുണ കത്തും ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഗവർണർ
വൈകീട്ട് സർക്കാർ രൂപീകരിക്കാൻ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന ഡി.എം.കെ നേതാക്കളായ ടി.ആർ. തങ്കബാലു, ദുരൈ മുരുകൻ, എ. രാജ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മേയ് ഏഴിന് നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച എം.കെ. സ്റ്റാലിനെ ഡി.എം.കെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. 234 അംഗ നിയമസഭയിൽ ഡി.എം.കെ ഒറ്റക്ക് 133 സീറ്റുകൾ നേടിയപ്പോൾ അണ്ണാ ഡി.എം.കെ മുന്നണി 75 സീറ്റിൽ മാത്രമാണ് വിജയിച്ചത്. 

Tags:    
News Summary - DMK President MK Stalin meets Tamil Nadu Governor to stake claim to form a government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.