കോവിഡ്​ ബാധിച്ച്​ മുൻ ഡി.എം.കെ മന്ത്രി അന്തരിച്ചു

ചെന്നൈ: കോവിഡ്​ ബാധിച്ച്​ ചികിൽസയിൽ കഴിഞ്ഞിരുന്ന ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ എ. റഹ്​മാൻഖാൻ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെയായിരുന്നു അന്ത്യം.

അഞ്ച്​ തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകൻ കൂടിയായ റഹ്​മാൻഖാൻ 1996-2001 കാലയളവിൽ കരുണാനിധി മന്ത്രിസഭയിൽ റവന്യു- തൊഴിൽ വകുപ്പ്​ കൈകാര്യം ചെയ്​തു. 1977ൽ എം.ജി.ആർ തരംഗം ആഞ്ഞടിച്ചപ്പോഴും ചെപ്പോക്ക്​ നിയോജക മണ്ഡലത്തിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു.

പിന്നീട്​ 1980, 84,89, 96 നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. തമിഴ്​നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു. പാർട്ടിതലത്തിൽ മൂന്ന്​ ദിവസത്തെ ദു:ഖാചരണത്തിന്​ ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്​റ്റാലിൻ ആഹ്വാനം ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.