Posted On
date_range Updated On
date_range പിന്തുണക്കാര്യം തക്കസമയത്ത് തീരുമാനിക്കുമെന്ന് സ്റ്റാലിന്‍
ചെന്നൈ: ഒ. പന്നീര്‍സെല്‍വത്തിന് ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ളെന്നും ഇക്കാര്യം തക്കസമയത്ത് തീരുമാനിക്കുമെന്നും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍. പന്നീര്‍സെല്‍വത്തിന് പാര്‍ട്ടി നിരുപാധിക പിന്തുണ നല്‍കുമെന്ന ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുബ്ബുലക്ഷ്മിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.
പിന്തുണക്കാര്യം പ്രസിഡന്‍റ് എം. കരുണാനിധിയും ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനുമാണ് തീരുമാനിക്കുക. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം അസാധാരണമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. വ്യക്തിപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം പാര്‍ട്ടി ഭാരവാഹികളോട് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.