കോൺഗ്രസ് പ്രചാരണ യാത്രക്കിടെ നോട്ടുകളെറിഞ്ഞ് ഡി.കെ ശിവകുമാർ; ജനം പാഠം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി

മാണ്ഡ്യ: കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ 500 രൂപയുടെ നോട്ടുകളെറിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം. യാത്രയുടെ ഭാഗമായി കലാപ്രകടനങ്ങൾ നടത്തിയവർക്ക് നേരെയാണ് വാഹനത്തിൽനിന്ന് നോട്ടുകൾ എറിഞ്ഞത്.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ ഇതേ ആളുകൾ തന്നെ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘‘ഡി.കെ ശിവകുമാർ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്. പണം എറിഞ്ഞതിലൂടെ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും കരുതുന്നത് കർണാടകയിലെ ജനങ്ങൾ യാചകരാണെന്നാണ്. ഇതേ ജനങ്ങൾ തന്നെ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പാഠം പഠിപ്പിക്കും’’, ബസവരാജ് ബൊമ്മെ പറഞ്ഞു.

Tags:    
News Summary - DK Sivakumar was seen throwing notes during the Congress campaign trip; The Chief Minister said that the people will learn a lesson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.