കീഴടങ്ങില്ല; നീതിക്കായുള്ള പോരാട്ടം തുടരും -ഡി.കെ ശിവകുമാർ

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ജാമ്യംനേടി ജയിൽ മോചിതനായതിന്​ പിന്നാലെ നീതിക്കായു ള്ള പോരാട്ടം തുടരുമെന്ന്​ അറിയിച്ച്​ കർണാടക കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ. ബി.ജെ.പി തന്നെ ശക്​തനാക്കി. കീഴ ടങ്ങുകയോ പോരാട്ടം ദുർബലമാക്കുകയോ ചെയ്യില്ലെന്നും ശിവകുമാർ പറഞ്ഞു.

എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ട​േററ്റ്​ രാത്രി വിളിച്ച്​ പിറ്റേന്ന്​ ഉച്ചക്ക്​ 12 മണിക്ക്​ മുമ്പ്​ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. അത്​ തീർത്തും ബുദ്ധിമു​ട്ടേറിയ കാര്യമായിരുന്നു. എന്നാൽ, നിയമത്തെ ബഹുമാനിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ താൻ ഓഫീസിൽ ഹാജരായെന്നും ഡി.കെ പറഞ്ഞു.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസ്​ നേതാക്കളെ ബി.ജെ.പി കള്ളകേസിൽ കുടുക്കുകയാണെന്ന ആരോപണവുമായി കർണാടക പി.സി.സി പ്രസിഡൻറ്​ ദിനേഷ്​ ഗുണ്ടുറാവു രംഗത്തെത്തി.

Tags:    
News Summary - D.K Sivakumar press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.