ബംഗളൂരു: കർണാടകയിൽ ബി.എസ് യെദിയൂരപ്പ വിശ്വാസ വോട്ടിനെ നേരിടാതെ രാജിവെച്ചതോടെ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകത്തിനാണ് അന്ത്യമാവുന്നത്. കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ പരമാവധി ബി.ജെ.പി നേതൃത്വം ശ്രമിച്ചെങ്കിലും അവസാന നിമിഷത്തിൽ അതെല്ലാം പരാജയപ്പെടുകയായിരുന്നു. കർണാടകയിൽ അവസാനത്തെ ചിരി കോൺഗ്രസിനും ജെ.ഡി.എസിനും സമ്മാനിച്ചതിന് ഇരു നേതൃത്വങ്ങളും നന്ദി പറയേണ്ടത് ഡി.കെ ശിവകുമാറെന്ന കോൺഗ്രസ് നേതാവിനോടാണ്. പ്രതിസന്ധിഘട്ടത്തിൽ തന്ത്രങ്ങളുമായി കോൺഗ്രസിനായി കർണാടകയിൽ കളം നിറഞ്ഞത് ശിവകുമാറായിരുന്നു.
കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ ഉണ്ടാക്കാനുള്ള തീരുമാനമെടുത്തപ്പോൾ തന്നെ കർമനിരതനായ ഡി.കെ ശിവകുമാറാണ് എം.എൽ.എമാർ മറുപാളയത്തിൽ എത്താതിരിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിൽ താമസിപ്പിക്കുന്നതിനും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റുന്നതിനും നേതൃത്വം നൽകിയത് ഡി.കെ ആയിരുന്നു. വിശ്വാസവോെട്ടടുപ്പ് ദിവസവും എം.എൽ.എമാരെ സഭയിലെത്തിക്കുന്നതിനായി ശിവകുമാർ ചില ശ്രദ്ധേയ നീക്കങ്ങളും നടത്തി.
ഇതാദ്യമായല്ല ഡി.കെ ശിവകുമാർ കോൺഗ്രസിനായി കിങ് മേക്കറാവുന്നത്. കഴിഞ്ഞ വർഷം ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പുവേളയിലും കോൺഗ്രസിെൻറ രക്ഷക്കെത്തിയത് ശിവകുമാറായിരുന്നു. എന്ത് വിലകൊടുത്തും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്തുന്നത് തടയുക എന്നത് അഭിമാനപ്രശ്നമായി കണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കരുക്കള്‍ നീക്കി. 59 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിൽ നിന്ന് ശങ്കർ സിങ് വഗേലയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിട്ടു. അടുത്തതായി മൂന്ന് പേർ കൂടി കൊഴിഞ്ഞ് പോയി. ഇതോടെ അപകടം മണത്ത കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എം.എൽ.എമാരുടെ സുരക്ഷചുമതല കർണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ നൽകിയത് അന്ന് ഉൗർജമന്ത്രിയായിരുന്ന ഡി.കെ ശിവകുമാറിനായിരുന്നു. പിന്നീടൊരു കൊഴിഞ്ഞുപോക്കുണ്ടാകാതെ കോൺഗ്രസ് എം.എൽ.എമാരെ പിടിച്ച് നിർത്തിയത് ശിവകുമാറിെൻറ തന്ത്രങ്ങളായിരുന്നു.
ശിവകുമാറിെൻറ ഇൗ രക്ഷാപ്രവർത്തനത്തിന് ബി.ജെ.പി മറുപടി നൽകിയത് എൻഫോഴ്സ്മെൻറ് റെയ്ഡിലുടെയായിരുന്നു. ശിവകുമാറിെൻറ വസതിയിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെനറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പക്ഷേ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ശിവകുമാർ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. അവസാനം കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ അധികാരത്തിലേക്ക് എത്തുേമ്പാൾ നിസംശയം പറയാം ഇൗ രാഷ്ട്രീയ നാടകത്തിലെ കിങ് മേക്കറായത് ഡി.കെ ശിവകുമാറാണെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.