ഡി.കെ ശിവകുമാറിന്​ പുതിയ നിയോഗം; ഇനി കർണാടക കോൺഗ്രസ്​ പ്രസിഡൻറ്​

ബംഗളുരു: ഡി.കെ ശിവകുമാറിനെ കർണാടക കോൺഗ്രസ്​ അധ്യക്ഷനായും അനിൽ ചൗധരിയെ ഡൽഹി കോൺ​ഗ്രസ്​ അധ്യക്ഷനായും നിയമിച്ചു.

ഈശ്വർ ഖാന്ദ്രെ, സതീഷ് ജാർക്കിഹോളി, സലീം അഹമ്മദ് എന്നിവരെ കർണാടക പി.സി.സി. വർക്കിങ് പ്രസിഡൻറുമാരായും നിയമിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരും. അജയ് സിങ്ങിനെ നിയമസഭയിലെ ചീഫ് വിപ്പായി നിയമിച്ചെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കിയ പത്രക്കുറിപ്പിലുണ്ട്​.

കർണാടക കോൺഗ്രസ്​ പ്രസിഡൻറായിരുന്ന ദിനേഷ്​ ഗുണ്ടു റാവു ചൊവ്വാഴ്​ച രാജി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ്​ ബുധനാഴ്​ച ഡി.കെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചത്​. മധ്യപ്രദേശ്​ കോൺഗ്രസ്​ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ്​​ കർണാടകയിലെ നേതൃമാറ്റം.

മധ്യപ്രദേശിലെ വിമത ​േകാൺഗ്രസ്​ എം.എൽ.എമാരെ ബി.ജെ.പി ബംഗളുരുവിലേക്കാണ്​ മാറ്റിയത്​. എന്നാൽ, എം.എൽ.എമാരെ പാർട്ടിയിലേക്ക്​ തിരിച്ചെത്തിക്കുമെന്ന്​ ഡി.കെ. ശിവക​ുമാർ പരസ്യ നിലപാടെടുത്തിരുന്നു. നേതാക്കൾ പോയാലും വന്നാലും പാർട്ടിക്കൊന്നും സംഭവിക്കില്ലെന്ന അദ്ദേഹത്തി​​​​െൻറ നിലപാടും പാർട്ടി അണികൾക്ക്​ വലിയ ആത്​മവിശ്വാസം നൽകിയിരുന്നു. ഇതിനെല്ലാം ഇടയിലാണ്​ അദ്ദേ​െത്ത പ്രസിഡൻറാക്കി നിയമി​ച്ചത്​.

Latest Video:

Full View
Tags:    
News Summary - DK Shivakumar appointed as Karnataka Congress president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.