രണ്ടു വർഷത്തോളം ശമ്പളം മുടങ്ങിയ അധ്യാപകൻ ജീവനൊടുക്കി; മുൻ ബി.ജെ.പി എം.എൽ.എക്കെതിരെ ആത്മഹത്യക്കുറിപ്പ്​

ന്യൂഡൽഹി: രണ്ടുവർഷത്തെ ശമ്പളം മുടങ്ങിയതിനെ തുടർന്ന്​ സ്വകാര്യ സ്​കൂൾ അധ്യാപകൻ ആത്മഹത്യ ചെയ്​തു. ഡൽഹിയിലെ പീതാംബുര പ്രദേശത്ത്​ ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം.

രോഹിണിയിലെ സ്​കൂളിൽ ത്വയ്​കൊണ്ടോ അധ്യാപകനായിരുന്നു തനൂപ്​ ജോഹർ. മാതാവിനും സഹോദരനും ഭാര്യക്കുമൊപ്പമായിരുന്നു താമസം. ​

അധ്യാപക​െൻറ മൃതദേഹത്തിന്​ സമീപത്തുനിന്ന്​ ആത്മഹത്യക്കുറിപ്പും ക​ണ്ടെടുത്തു. സ്​കൂൾ ഉടമസ്​ഥനായ മുൻ ബി.ജെ.പി എം.എൽ.എക്കും ഭാര്യക്കുമെതിരെയാണ്​ കത്തിൽ പരാമർശം. തനിക്ക്​ രണ്ടു വർഷത്തോളമായി ശമ്പളം ലഭിക്കുന്നില്ലെന്നും സ്​കൂൾ അധികൃതർ ഇതുവരെ പ്രതികരിക്കാൻ തയാറായില്ലെന്നും തനൂപി​െൻറ കത്തിൽ പറയുന്നു.

വീട്ടിൽനിന്ന്​ ഒാൺലൈനായാണ്​ തനൂപ്​ കുട്ടികളെ പഠിപ്പിച്ചിരുന്നത്​. വരുമാനമില്ലാത്തതിനാൽ തനൂപ്​ മാനസിക സമ്മർദ്ദത്തിലായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി തനൂപ്​ കഴിഞ്ഞവർഷം സ്​കൂൾ അധികൃതർക്ക്​ കത്ത്​ നൽകിയിരുന്നുവെന്നും കുടുംബം പറയുന്നു.

തനൂപ്​ നിലവിൽ ജോലി ചെയ്യുന്നില്ല. ഒരു വർഷം മുമ്പ്​ സ്​കൂളിനെതിരെ കോടതിയിൽ ഒരു കേസ്​ നൽകിയിരുന്നു. അത​ി​െൻറ അന്വേഷണം പുരോഗമിക്കുകയാണ്​. ഇതുവരെ മറ്റൊര​ു കേസും രജിസ്​റ്റർ ചെയ്​തിട്ടില്ല -പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Disturbed over not getting salary for two years, school teacher ends life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.