ഇന്ധനവില വർധനവ്; ​പെട്രോളിയം മന്ത്രാലയം പിരിച്ചു വിടണമെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി: ഇന്ധനവില വർധനവ് പിടിച്ചുനിർത്താൻ സാധിക്കുന്നില്ലെങ്കിൽ പെട്രോളിയം മന്ത്രാലയം പിരിച്ചു വിടണമെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്. നിയന്ത്രണമില്ലാത്ത പണപ്പെരുപ്പമാണ് എണ്ണവില വർധനവിലൂടെയുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണ് വില വർധനവിലൂടെ കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

വില വർധനവിൽ സർക്കാറിന്റെ നിയന്ത്രണങ്ങളില്ലെങ്കിൽ എന്തിനാണ് പെട്രോളിയം മന്ത്രാലയം. ഉടൻ തന്നെ ഇത്തരം മന്ത്രാലയങ്ങൾ പിരിച്ചുവിടണമെന്ന് അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു. യുക്രെയ്ൻ യുദ്ധം മൂലമാണ് ഇന്ത്യയിൽ പെട്രോൾ വില ഉയർന്നതെന്ന പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രസ്താവനക്കെതിരേയും അഖിലേഷ് രംഗത്തെത്തി.

യുക്രെയ്ൻ യുദ്ധം ഇന്ത്യയെ മാത്രമല്ല ബാധിച്ചതെന്നും യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി, സ്‍പെയിൻ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ധനവില വർധിച്ചിട്ടുണ്ടെന്ന് ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു. ഈ സ്ഥലങ്ങളിൽ 51 ശതമാനമാണ് എണ്ണവില വർധന. എന്നാൽ ഇന്ത്യയിൽ അഞ്ച് ശതമാനം മാത്രമാണ് വർധനയെന്നും പുരി പറഞ്ഞു.

Tags:    
News Summary - ‘Dissolve petroleum ministry': Akhilesh Yadav on ‘reckless’ hike in fuel prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.