സന്യാസിയെന്ന് വിളിക്കേണ്ട, ഞാൻ കഴുതയാണ്; ആശാറാം ബാപ്പു

ജോധ്പൂർ: താൻ കഴുതയുടെ ഗണത്തിൽ ഉൾപ്പെടുന്നയാളാണെന്ന്  ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു. ഗുർമീത് റാം റഹീം സിങ്ങും രാംപാലും ആശാറാം ബാപ്പുവും വ്യാജ സന്യാസിമാരാണെന്ന് അഖിൽ ഭാരതീയ അഖാര പരിഷത്ത് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോൾ ഒരു പത്രപ്രവർത്തകൻ ചോദിച്ച ചോദ്യമാണ് ബാപ്പുവിനെ ചൊടിപ്പിച്ചത്. സാധു, സന്യാസി എന്നീ ഗണത്തിൽ താങ്കൾ ഉൾപ്പെടില്ലെന്ന് പരിഷത്ത് പ്രഖ്യാപിച്ച സ്ഥിതിക്ക് താങ്കളെ ഏത് പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു മാധ്യമ പ്രവർത്തകന്‍റെ ചോദ്യം. 'കഴുതയുടെ ഗണത്തിൽ' എന്നാണ് ഈ ചോദ്യത്തിന് ആശാറാം ബാപ്പു രോഷത്തോടെ മറുപടി പറഞ്ഞത്.

കഴിഞ്ഞ ആഴ്ചയാണ് അഖില ഭാരതീയ പരിഷത്ത് വ്യാജ സന്യാസിമാരുടെ പട്ടിക പുറത്തിറക്കിയിത്. വ്യാജ സന്യാസിമാരുടെ പിടിയിൽ അകപ്പെടുന്ന ഭക്തരെ അതിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു പട്ടിക പുറത്തുവിടുന്നതെന്നും 14 അഖാരകളുടെ കൂട്ടായ്മയായ അഖില ഭാരതീയ പരിഷത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ പട്ടികയിൽ ആശാറാം ബാപ്പുവിന്‍റെ മകൻ നാരായൺ സായും ഉൾപ്പെടുന്നുണ്ട്. പിതാവിന്‍റെ അനുയായി ആയ സ്ത്രീയെ 2002 മുതൽ 2005വരെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഇയാൾ ഇപ്പോൾ ഗുജറാത്തിലെ ജയിലിൽ കഴിയുകയാണ്.

 

Tags:    
News Summary - Dissed As Not A Saint Or Sadhu, Asaram Says Am In Donkey Class- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.