അമിത്​ ഷായെ അയോഗ്യനാക്കണമെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന്​ അയോഗ്യനാക്കണമെന്ന ആവശ ്യവുമായി കോൺഗ്രസ്​.പാർട്ടി നേതൃത്വം ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി. തെരഞ്ഞെടുപ്പ്​ സ ത്യവാങ്​മൂലത്തിൽ അമിത്​ ഷാ ചില കാര്യങ്ങൾ മറച്ചുവെച്ചുവെന്നാണ്​ കോൺഗ്രസിൻെറ​ ആരോപണം.

ഗാന്ധിനഗറിലെ സ്ഥല ത്തെ കുറിച്ചും ബാങ്ക്​ വായ്​പയെ സംബന്ധിച്ചും അമിത്​ ഷാ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ്​ കോൺഗ്രസ്​ ആരോപിക്കുന്നത്​. അമിത്​ ഷായുടെ ഉടമസ്ഥതയിൽ ഗാന്ധി നഗറിലുള്ള സ്ഥലത്തിന്​​ 25 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ​ വില കാണിച്ചിരിക്കുന്നത്​. സർക്കാറിൻെറ വിലനിലവാരം അനുസരിച്ച്​ 66.5 ലക്ഷമാണ്​ സ്ഥലത്തിൻെറ മതിപ്പ്​ വില. മകൻ ജെയ്​ ഷായ്​ക്കായി എടുത്ത വായ്​പകളെ കുറിച്ചുള്ള വിവരങ്ങളും അമിത്​ ഷാ മറച്ചുവെച്ചുവെന്നാണ്​ ആരോപണം.

പ്രശ്​നത്തിൽ അതിവേഗത്തിൽ നടപടിയെടുക്കണമെന്ന്​ കോൺഗ്രസ്​ പരാതിയിൽ ആവശ്യപ്പെടുന്നു. അമിത്​ ഷായെ മൽസരിക്കുന്നതിൽ നിന്ന്​ കമീഷൻ ഉടൻ വിലക്കണം. തെറ്റായ സത്യവാങ്​മൂലം നൽകിയതിൽ അമിത്​ ഷാക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ്​ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്​.

Tags:    
News Summary - Disqualify Amit Shah from contesting Lok Sabha polls-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.