​സ്​ത്രീയുടെ അന്തസ്​ പരമപ്രധാനമെന്ന്​ കാർഗിൽ രക്​തസാക്ഷിയുടെ പിതാവ്​

ന്യൂഡൽഹി: സ്​​​ത്രീയുടെ അന്തസ്​ പരമപ്രധാനമാണെന്ന്​ കാർഗിൽ രക്​തസാക്ഷി സൗരഭ്​ കാലിയയുടെ പിതാവ്​ എൻ.കെ കാലിയ. എ.ബി.വി.പിക്കെതിരെ കാമ്പയിൻ നടത്തിയതി​​െൻറ പേരിൽ കാർഗിൽ രക്​തസാക്ഷിയുടെ മകളും ഡൽഹി യൂണിവേഴ്​സിറ്റി വിദ്യാർഥിനിയുമായ ഗുർമെഹർ കൗറിനെ ബലാൽസംഗം ചെയ്യുമെന്ന്​ ഭീഷണിപ്പെടുത്തിയ കുറ്റവാളികളെ ഉറപ്പായും ശിക്ഷിക്കണ​​മെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട്​ പറഞ്ഞു.

സംഭവത്തിൽ ഡൽഹി പൊലീസ്​ എഫ്​​.െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. അതിനിടെ കുറ്റക്കാരായ എ.ബി.വി.പിക്കെതിരെ നടപടി ആവശ്യ​പ്പെട്ട്​ ഇന്ന്​ 2.30ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ലഫ്​റ്റനൻറ്​ ഗവർണറെ കാണുന്നുണ്ട്​. ഡല്‍ഹി രാംജാസ് കോളജ് ആക്രമണവുമായി ബന്ധപ്പെട്ട് എബിവിപിക്കെതിരെ ഒാൺലൈൻ കാമ്പയിൻ നടത്തിയതിനെ തുടർന്നാണ്​ പെൺകുട്ടിക്കെതിരെ എ.ബി.വി.പി രംഗത്തെത്തിയത്​.

 

Tags:    
News Summary - Dignity of a woman is of paramount imp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.