ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ദിവസവും പരിഷ്കരിക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചു. ജൂൺ 16 മുതൽ ഇത് പ്രാബല്യത്തിൽവരും. മേയ് ഒന്നുമുതൽ അഞ്ച് നഗരങ്ങളിൽ പരീക്ഷണാർഥം ദിനേനയുള്ള വിലനിർണയം നടപ്പാക്കിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് രാജ്യം മുഴുവനുമായുള്ള 58,000 പെട്രോൾ പമ്പുകളിലേക്ക് വ്യാപിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയും വിദേശവിനിമയ നിരക്കിലെ വ്യതിയാനവും കണക്കിലെടുത്താവും ഇനി വില നിശ്ചയിക്കുക. ഒാരോ പ്രദേശത്തെയും ഒാരോ കമ്പനികളുടെ പമ്പുകളിലെയും വില ഇനി വ്യത്യസ്തമായിരിക്കും.
ദൈനംദിന വിലപുതുക്കൽ ഇന്ധന വ്യാപാരം സുതാര്യമാക്കുമെന്നും റിഫൈനറിയിൽനിന്ന് പമ്പുകളിലേക്കുള്ള ഇന്ധനനീക്കം കൂടുതൽ എളുപ്പമാക്കുമെന്നും ഇന്ത്യൻ ഒായിൽ കോർപറേഷൻ അധികൃതർ അറിയിച്ചു. വില പരിഷ്കാരം യഥാസമയം ജനങ്ങളിലെത്തിക്കും. ദിനപത്രങ്ങളിൽ വിലവിവരം പ്രസിദ്ധീകരിക്കുകയും പമ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മൊബൈൽ ആപ്ലിക്കേഷൻ ഏർപ്പെടുത്താനും ആലോചനയുണ്ട്.
ആഗോള വിലയുടെ അടിസ്ഥാനത്തിൽ എല്ലാ മാസവും ഒന്നിനും 16നുമാണ് നിലവിൽ എണ്ണവില ക്രമീകരിക്കുന്നത്. പൊതുമേഖലയിലുള്ള ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ െപട്രോളിയം കോർപറേഷൻ എന്നീ കമ്പനികളാണ് വില നിർണയിക്കുന്നത്. രാജ്യത്തെ 95 ശതമാനം പെട്രോൾ പമ്പുകളും പ്രവർത്തിപ്പിക്കുന്നത് ഇൗ മൂന്ന് കമ്പനികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.