കർണാടകയിൽ ഡീസലിന് ഏഴ് രൂപ കുറവ്; കേരളത്തിലെ കെഎസ്ആർടിസിയുൾപ്പെടെ ആശ്രയിക്കുന്നു

മംഗളുരു മേഖലയിലേക്കു സർവീസ് നടത്തുന്ന എല്ലാ കെഎസ്ആർടിസി ബസുകളും കർണാടകയിലെ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കുകയാണിപ്പോൾ. കേരളത്തിലേതിനേക്കാൾ എണ്ണയ്ക്കുള്ള വിലക്കുറവാണിതിന് പ്രേരിപ്പിക്കുന്നത്. ഇതുകണക്കിലെടുത്ത് മംഗളുരു മേഖലയിലേക്ക് സർവീസ് നടത്തുന്ന ബസുകളോട് എണ്ണയടിക്കാൻ കെഎസ്ആർടിസി നിർദേശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ കെഎസ്ആർടിസിക്ക് ഒരു ദിവസം അരലക്ഷം രൂപയോളം ലാഭിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇത്, ശരിവെക്കുകയാണെങ്കിൽ ഒരു മാസത്തെ കണക്കെടുത്താൽ ഇത് ഏകദേശം 14–15 ലക്ഷത്തോളമാകും. കേരളത്തിലെ ഡീസൽ വില 94.80രൂപയാണ്. എന്നാൽ, കർണാടകത്തിലിത് 87.49 രൂപയാണ്. ഇന്നത്തെ കണക്കു പ്രകാരം 7.31 ​​ൈപസയുടെ കുറവുണ്ട്.

കാസർകോട് ഡിപ്പോയുടെ വാഹനങ്ങൾ കൂടാതെ കൊല്ലൂർ മൂകാംബികയിലേക്ക് നാല്, മംഗളുരുവിലേക്ക് മൂന്ന്, സുള്ള്യയിലേക്ക് ഒന്ന് എന്നിങ്ങനെ ദീർഘദൂര സർവീസുകളും കാസർകോട് വഴി കർണാടക കയറുന്നുണ്ട്. ഇതിൽ വോൾവോ, സ്കാനിയ ബസുകളുമുണ്ട്. മിക്ക ദീർഘദൂര സർവീസുകൾക്കും 250 മുതൽ 400 ലീറ്റർ വരെ ഡീസൽ ഒരു ദിവസം ആവശ്യമാണ്. വയനാട് വഴി സർവീസ് നടത്തുന്ന ബസുകളിൽ ഇത്തരത്തിൽ കർണാടകയിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ കെഎസ്ആർടിസി എംഡി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരിക്കയാണ്. എന്നാൽ ഏറെയും സ്വിഫ്റ്റ് ബസുകളിൽ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. 17 സർവീസുകളിൽ നിന്ന് ഒരു മാസത്തിനിടെ  മൂന്ന് ലക്ഷത്തിലേറെ രൂപയുടെ ലാഭമുണ്ടായി.

മംഗളൂരു മേഖലയിലെത്തുന്ന കെഎസ്ആർടിസി ബസുകൾക്കാവശ്യം 6,000 ലീറ്റർ ഡീസലാണ്. സംസ്ഥാന സർക്കാരിന്റെ സേവന നികുതി കൂടിയതാണ് കേരളത്തിൽ ഇന്ധനത്തിന്റെ വില കർണാടകയിലേക്കാൾ കൂടാൻ കാരണമായി പറയുന്നത്. പുതിയ സാഹചര്യത്തിൽ കർണാടകയിലെ പമ്പുകളെ ആശ്രയിക്കുന്നവർ ഏറുകയാണ്. കർണാടക, വയനാട് ജില്ലയിലുള്ളവരാണിതി​​െൻറ ഗു​ണഭോക്താക്കൾ. 

Tags:    
News Summary - Diesel in Karnataka is Rs 7 less than in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.