Posted On
date_range Updated On
date_range ട്രംപിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയുമായി ആരാധകൻ
ഹൈദരബാദ്: ഡോണൾഡ് ട്രംപിനെ നേരിട്ട് കാണാൻ പ്രത്യാശ പ്രകടിപ്പിച്ച് തെലങ്കാന സ്വദേശിയായ കടുത്ത ആരാധകൻ ബുസ ്സ കൃഷ്ണ. ‘എെൻറ ദൈവം ഇന്ത്യയിലെത്തിയതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ ട്രംപിനെ ദൈവമായാണ് കാണുന്നത്. തീവ്രവാദത്തോട് പൊരുതാൻ പ്രധാന പങ്ക് വഹിച്ച ആളാണ് ട്രംപെന്നും കൃഷ്ണ എ.എൻ.ഐ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാന നിമിഷമാണ്. രാജ്യത്ത് ഇപ്പോൾ ഉത്സവ പ്രതീതിയാണെന്നും അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാർക്കും ഇത് ആഹ്ലാദം നൽകുന്നുവെന്നും കൃഷ്ണ പറഞ്ഞു. സ്വന്തം വീടിനടുത്ത് ട്രംപിെൻറ ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ച് ആരാധന നടത്തുന്ന ബുസ്സ കൃഷ്ണ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ട്രംപിനെ ദൈവമായി കാണുന്ന ഇയാൾ ട്രംപ് ഇന്ത്യയിലെത്തിയപ്പോൾ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.