ചെന്നൈ: തമിഴ്നാട്ടിലെ വടക്കേ ഇന്ത്യാക്കാർ ഡി.എം.കെക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് മന്ത്രി ശേഖർ ബാബു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് അടക്കം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വടക്കേ ഇന്ത്യാക്കാർ ഡി.എം.കെ വോട്ട് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ സർക്കാർ അവർക്കുവേണ്ടിയും പ്രവർത്തിക്കുമെന്നും ഡി.എം.കെ മന്ത്രി പറഞ്ഞു.
അവർ നമുക്ക് വോട്ട് ചെയ്യാറില്ലല്ലോ പിന്നെ എന്തിനുവേണ്ടിയാണ് അവർക്കുവേണ്ടി പ്രവർത്തിക്കുന്നത് എന്ന ചോദ്യം താൻ പലകുറി നേരിട്ടിട്ടുണ്ടെന്നും എന്നാൽ അവരും ഈ മണ്ണിന്‍റെ മക്കളാണെന്നും അതിനാൽ അവർക്കുവേണ്ടിയും പ്രവർത്തിക്കുമെന്നും ആണ് താൻ മറുപടി പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ ഡി.എം.കെ എല്ലാവർക്കുവേണ്ടിയും പ്രവർത്തിക്കും. എം.എൽ.എ അല്ലെങ്കിൽ മന്ത്രി എന്ന നിലയിൽ തങ്ങൾക്ക് വോട്ട് ചെയ്തവരെന്നും വോട്ട് ചെയ്യാത്തവരെന്നുമുള്ള വേർതിരിവോടെ പ്രവർത്തിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ വസിക്കുന്ന ഹാർബർ സീറ്റിൽ നിന്നും വിജയിച്ച എം.എൽ.എയാണ് ശേഖർ ബാബു.
വടക്കേ ഇന്ത്യാക്കാർ താമസിക്കുന്ന പ്രദേശത്തുനിന്നും ഡി.എം.കെക്ക് കാര്യമായ വോട്ടുകൾ ലഭിക്കാറില്ല. അത് താൻ പ്രശ്നമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനത്തിൽ ബി.ജെ.പി ശക്മായ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.