Posted On
date_range Updated On
date_range കരച്ചിൽ നിർത്തിയില്ല; പിഞ്ചുകുഞ്ഞിനെയും മകനെയും കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
മുബൈ: മഹാരാഷ്ട്രയിൽ കരച്ചിൽ നിർത്താത്തതിനെത്തുടർന്ന് നാലുമാസം പ്രായമുള്ള മകളെയും രണ്ടുവയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊന്നകേസിൽ അമ്മ അറസ്റ്റിൽ. മൃതദേഹങ്ങൾ പിന്നീട് കത്തിച്ചുകളഞ്ഞു. കേസിൽ അമ്മ ദുർപദബായിയെയും മൃതദേഹങ്ങൾ മറവ് ചെയ്യാൻ സഹായിച്ച ഇവരുടെ മാതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ഭോക്കർ താലൂക്കിലാണ് സംഭവം. മേയ് 31നും ജൂൺ ഒന്നിനുമാണ് സംഭവം. ആദ്യം മകൾ അനസൂയയെയും പിറ്റേ ദിവസം ഭക്ഷണം ആവശ്യപ്പെട്ട് കരഞ്ഞ മകൻ ദത്തയെയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.