ന്യൂഡൽഹി: ലോക സൗന്ദര്യമത്സരത്തെ അപഹസിച്ചതിനൊപ്പം ഡയാന ഹെയ്ഡനെ ആരാണ് ലോക സുന്ദരിയാക്കിയതെന്ന് ചോദിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഡയാനയുടെ ചുട്ട മറുപടി. ഉന്നത പദവിയിലിരിക്കുന്ന വ്യക്തി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞ അവർ, ഇരുനിറത്തിെൻറ പേരിലുള്ള വിവേചനത്തോട് ചെറുപ്പം മുതൽ താൻ പോരാടുകയാണെന്നും അതിൽ വിജയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
21 വർഷം മുമ്പാണ് ഡയാന ലോകസുന്ദരിയായത്. സൗന്ദര്യമത്സരം അന്താരാഷ്ട്ര മാർക്കറ്റിങ് കമ്പനികളുടെ തട്ടിപ്പാണെന്ന് കഴിഞ്ഞദിവസം പറഞ്ഞ മുഖ്യമന്ത്രി, ഡയാനയെ ലോകസുന്ദരിയാക്കിയതിെൻറ യുക്തിയും ചോദ്യംചെയ്തിരുന്നു. അതേസമയം, ബോളിവുഡ് നടിയും 1994ൽ ലോക സുന്ദരിയാവുകയും ചെയ്ത െഎശ്വര്യ റായിയെ വാതോരാതെ പ്രശംസിക്കുകയുമുണ്ടായി. െഎശ്വര്യ ഇന്ത്യൻ സ്ത്രീത്വത്തിെൻറ പ്രതീകമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതാനും ദിവസം മുമ്പ്, മഹാഭാരത കാലത്തും ഇൻറർനെറ്റുണ്ടായിരുന്നുവെന്ന് പറഞ്ഞ് പരിഹാസ്യനായതിനു പിന്നാലെയാണ് ഹെയ്ഡനെതിരായ ബിപ്ലബിെൻറ പ്രസ്താവന.
മാധ്യമങ്ങൾക്ക് മസാല വിളമ്പരുതെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.