Posted On
date_range Updated On
date_range ബംഗാളിലെ ദുപ്ഗുരി ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ മുന്നിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുപ്ഗുരി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി നിർമൽ ചന്ദ്ര റോയ് മുന്നിൽ. അഞ്ച് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 962 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിർമൽ ചന്ദ്ര റോയ്ക്കുള്ളത്. നിർമൽ ചന്ദ്ര റോയ് 50,441ഉം ബി.ജെ.പി സ്ഥാനാർഥി തപസി റോയ് 49,479ഉം വോട്ട് നേടി. ആകെ 10 റൗണ്ട് വോട്ടുകളാണ് എണ്ണാനുള്ളത്.
സി.പി.എമ്മിന്‍റെ ഈശ്വർ ചന്ദ്ര റോയ്ക്ക് 5590 വോട്ടുകളും ലഭിച്ചു.
ദുപ്ഗുരിയിൽ 2021ൽ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.