ലോക്ക്​ഡൗൺ ലംഘിച്ച്​ ഡി.എച്ച്.എഫ്.എല്‍ പ്രമോ​ട്ടേഴ്​സിന്​ യാത്രാനുമതി; ഐ.പി.എസ്​​ ഉദ്യോഗസ്ഥനെതിരെ നടപടി

മുംബൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാദ ബിസിനസ് ഗ്രൂപ്പായ ഡി.എച്ച്.എഫ്.എല്ലി​​െൻറ പ്രമോർട്ടർമാരെ യാത്ര ചെയ്യാന്‍ അനുവദിച്ചതിന് മഹാരാഷ്​ട്രയിലെ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ നടപടി. പ്രമുഖരെ വഴിവിട്ട്​ സഹായിച്ചതിന്​ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അമിതാഭ് ഗുപ്ത ഐ.പി.എസിനോട്​ സർക്കാർ നിർബന്ധിത അവധിയിൽ പോകാൻ നി ർദേശിച്ചു. എച്ച്.എഫ്.എല്‍ ഗ്രൂപ്പിൻെറ പ്രമോട്ടര്‍മാരായ ധീരജ് വദ്വാന്‍, കപില്‍ വദ്വാന്‍ എന്നിവരെ സഹായിച്ചതിനെ തുടര്‍ന്നാണ് നടപടി.

ലോക്ക്​ഡൗൺ ലംഘിച്ച്​ യാത്ര ചെയ്​ത ധീരജ് വദ്വാന്‍, കപില്‍ വദ്വാന്‍ എന്നിവരെയും കുടുംബാംഗങ്ങൾ ഉൾപ്പെടെ 21 പേരെയും മഹാബലേശ്വറില്‍ വെച്ച് പൊലീസ്​ തടയുകയായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം മഹാബലേശ്വറിലുള്ള ഫാം ഹൗസിൽ അവധി ചെലവഴിക്കാനാണ്​ ഇവർ എത്തിയത്​. പൊലീസ്​ ഇവരെ കസ്​റ്റഡിയിലെടുത്ത് ക്വാറ​ൈൻറനിൽ പ്രവേശിപ്പിച്ചു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്​.

മുംബൈയില്‍ നിന്ന് മഹാബലേശ്വറിലേക്ക് 250 കിലോമീറ്ററോളം അഞ്ചു വാഹനങ്ങളിലായിട്ടാണ് ഇവർ യാത്ര ചെയ്​തത്​. കുടുംബപരമായ അടിയന്തര വിഷയത്തിനാണ് യാത്ര എന്ന്​ സൂചിപ്പിച്ചുകൊണ്ട്​ അമിതാഭ് ഗുപ്ത ഐ.പി.എസ്​ നൽകിയ കത്തും ഇവരുടെ പക്കലുണ്ടായിരുന്നു. ഈ കത്ത്​ ഉപയോഗിച്ചാണ്​ അവർ യാത്ര ചെയ്​തത്​.

നിയമലംഘനത്തിൽ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അനുമതി നല്‍കിയത്​ വിവാദമായതോടെ ഇദ്ദേഹത്തിന്​ നീണ്ടഅവധി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്​ ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - DHFL Promoters Defied Lockdown, Big Group Drove To Farmhouse - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.