ഡി.എച്ച്.എഫ്.എൽ അന്വേഷണം: ഹെലികോപ്ടർ പിടിച്ചെടുത്ത് സി.ബി.ഐ

ന്യുഡൽഹി: ഡി.എച്ച്.എഫ്.എൽ അഴിമതിയുമായി ബന്ധപ്പെട്ട് 95ഓ​ളം കടലാസ് കമ്പനികളുടെ രേഖകൾ പിടിച്ചെടുത്ത് സി.ബി.ഐ. 34,615 കോടിയുടെ ഡി.എച്ച്.എഫ്.എൽ കേസിൽ ​അന്വേഷണം നടത്തുന്നതിനിടെയാണ് രേഖകൾ പിടിച്ചെടുത്തത്. ഇതിനൊപ്പം പൂണെയിലെ ബിൽഡറായ അവിനാഷ് ഭോസ്‍ലയുടെ വീട്ടിൽ നിന്നും അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്ടറും പിടിച്ചെടുത്തിയിട്ടുണ്ട്.

കേസിലെ അറസ്റ്റിലായ ഡി.എച്ച്.എഫ്.എൽ മുൻ ഡയറക്ടർ കപിൽ ധവാൻ ഡയറക്ടർ ധീരജ് ധവാൻ എന്നിവരുടെ കസ്റ്റഡി നീട്ടുന്നത് സംബന്ധിച്ച് അപേക്ഷയിലാണ് സി.ബി.ഐ ഇക്കാര്യങ്ങൾ അറിയിച്ചത്. പണം വകമാറ്റാൻ വാങ്ങിയ വിലകൂടിയ വസ്തുക്കൾ കണ്ടെടുക്കുന്നതിനായി പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് സി.ബി.ഐ ആവശ്യം. ജൂലൈ 19ന് അറസ്റ്റിലായത് മുതൽ ധവാൻ സഹോദരൻമാർ സി.ബി.ഐ കസ്റ്റഡിയിലാണ്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐ ആരോപണം.

അതേസമയം, കഴിഞ്ഞ ദിവസം പിടിച്ചെടുത്ത അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങളും സി.ബി.ഐ പുറത്തുവിട്ടിട്ടുണ്ട്. വാർവ എവിയേഷനാണ് ഹെലികോപ്ടർ വാങ്ങിയത്. ധവാൻ സഹോദരൻമാർക്കും ഉടമസ്ഥാവകാശമുള്ള ആർ.കെ.ഡബ്യു ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റിഡാണ് വാർവ എവിയേഷൻ ഉടമസ്ഥർ. ബിൽഡറായ അവിനാശ് ബോസ്‍ലയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഹെലികോപ്ടർ കണ്ടെത്തിയതെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - DHFL probe: Data of 95 shell companies found, helicopter seized, says CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.