മുംബൈ: നഗരത്തിലെ േഹാട്സ്പോട്ടായ ധാരാവി ചേരിയിൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കോവിഡ് മരണമില്ല. 2,716 പേർക്കാണ് ഇതുവരെ രോഗമുണ്ടായത്. 71 പേർ മരിച്ചു. ബുധനാഴ്ച മുതൽ ധാരാവിയിൽ പുതുതായി കണ്ടെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 1,402 രോഗികളും 53 മരണവും റിപ്പോർട്ട് ചെയ്ത മേയിലാണ് ധാരാവിയിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായത്.
തിങ്കളാഴ്ച കോൺസ്റ്റബിൾ മരിച്ചതോടെ കോവിഡ് ബാധിച്ച് മരിക്കുന്ന മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 28 ആയി. ഇതിൽ 16 പേർ മുംബൈ പൊലീസിലേതാണ്. 2,400 ലേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കോവിഡ് ബാധിച്ചിരുന്നു. ഇവരിൽ 550 ഒാളം പേർ പിന്നീട് രോഗമുക്തരായി.
അതിനിടയിൽ, മഹാരാഷ്ട്രയിലെ കോവിഡ് മരണനിരക്ക് 3.37 ആയി. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് 70,016 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇവരിൽ 2,362 പേർ മരിച്ചു. കഴിഞ്ഞ ബുധൻ, വെള്ളി ദിവസങ്ങളിൽ മരണ കണക്ക് 100 കടന്നതോടെയാണ് മരണനിരക്കിൽ നേരിയ മാറ്റമുണ്ടായത്. 41,009 രോഗികളും 1,319 മരണവും എന്നതാണ് തിങ്കളാഴ്ച വരെയുള്ള മുംബൈയിലെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.