ഉപതെരഞ്ഞെടുപ്പ്: ധർമശാലയിൽ ബി.ജെ.പിക്ക് റിബൽ; ത്രികോണ മത്സരം

ധർമശാല: ഹിമാചൽ പ്രദേശിലെ ധർമശാല നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിമതനായി രാകേഷ് കുമാർ ചൗധരി സ്ഥാനാർഥിയായതോടെ, ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ത്രികോണ മത്സരമായി മാറി. ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസിലായിരിക്കെ, 2019ലെ ഉപതെരഞ്ഞെടുപ്പിലും ചൗധരി സ്വതന്ത്രനായി മത്സരിച്ചിരുന്നു. പരാജയപ്പെട്ടതോടെയാണ് ബി.ജെ.പിയിൽ ചേർന്നത്.

കോൺഗ്രസിൽനിന്നെത്തിയ സുധീർ ശർമയാണ് ബി.ജെ.പി സ്ഥാനാർഥി. ശർമയുൾപ്പെടെ ആറ് കോൺഗ്രസ് എം.എൽ.എമാർക്ക് അയോഗ്യത കൽപിച്ചതിനെ തുടർന്ന് ഒഴിവുവന്ന മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ ആറുപേരും രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജന് വോട്ട് ചെയ്യുകയും പിന്നീട് ബി.ജെ.പിയിൽ ചേരുകയുമായിരുന്നു.

ഹിമാചൽ പ്രദേശിൽ നാല് ലോക്‌സഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ആറ് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ജൂൺ ഒന്നിന് നടക്കും.

Tags:    
News Summary - Dharamshala Assembly bypoll: BJP rebel in fray, straight contest turns into three-way fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.