Posted On
date_range Updated On
date_range തിരുമല ക്ഷേത്രത്തിൽ കാണിക്കയായി 20 സ്വർണ ബിസ്ക്കറ്റുകൾ
തിരുപ്പതി: ശനിയാഴ്ച തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോൾ ലഭിച്ചത് 20 സ്വർണ ബിസ്ക്കറ്റുകൾ. ഇതിന് രണ്ട് കിലോ തൂക്കമുണ്ട്. ശനിയാഴ്ച ഭണ്ഡാരത്തിൽ എത്തിയ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയാണ് അജ്ഞാത ഭക്തൻ നിക്ഷേപിച്ച സ്വർണ ബിസ്ക്കറ്റുകൾ ലഭിച്ചതെന്ന് എക്സി. ഓഫിസർ അനിൽകുമാർ സിംഗാൾ പറഞ്ഞു.
ലോക്ഡൗണിന് അടച്ച ക്ഷേത്രം ജൂൺ 11ന് തുറന്ന ശേഷം ഒരുമാസം കാണിക്കയായി ലഭിച്ചത് 16.7 കോടി രൂപയാണ്. രണ്ടര ലക്ഷം ഭക്തരാണ് ഇക്കാലയളവിൽ ക്ഷേത്രം സന്ദർശിച്ചത്.
അതേസമയം, ഇതുവരെ 3,569 ക്ഷേത്രം ജീവനക്കാരെ പരിശോധിച്ചതിൽ 91പേർക്ക് കോവിഡ് പോസിറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.