Posted On
date_range Updated On
date_range കശ്മീർ: ദേവീന്ദർ സിങ്ങിനൊപ്പം അറസ്റ്റിലായ നവീദിെൻറ ബന്ധങ്ങൾ അന്വേഷിക്കുന്നു
ശ്രീനഗർ: ജമ്മു-കശ്മീർ െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനൊപ്പം അറസ് റ്റിലായ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ നവീദ് ബാബുവുമായി ബന്ധമുണ്ടെന്ന് സംശയിക്കു ന്ന മുൻ എം.എൽ.എയെ ചോദ്യംചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). നിലവിൽ തിഹാർ ജയിലിൽ ക ഴിയുന്ന ശൈഖ് അബ്ദുൽ റാഷിദിനെ ചോദ്യംചെയ്യാൻ എൻ.ഐ.എ കോടതിയെ സമീപിക്കാനിരിക്കുകയാണ്.
നവീദ് ബാബുവിനെ കശ്മീരിൽനിന്ന് കടത്തിക്കൊണ്ടുവരുേമ്പാൾ ജനുവരി 11ന് ശ്രീനഗർ-ജമ്മു ദേശീയപാതയിൽവെച്ചാണ് ഇയാളും ദേവീന്ദർ സിങ്ങും മറ്റു രണ്ടുപേരും വാഹനവുമായി അറസ്റ്റിലാവുന്നത്. ഇവരും നിലവിൽ റിമാൻഡിലാണ്. അതേസമയം, നവീദിനെ രക്ഷപ്പെടുത്താനാണോ അതോ മറ്റു വല്ല ഗൂഢപദ്ധതികൾക്കാണോ ദേവീന്ദർ സിങ്ങും കൂട്ടരും ശ്രമിച്ചത് എന്ന് ഇതുവരെ അറിവായിട്ടില്ല.
ഇക്കാര്യത്തിൽ കശ്മീർ പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ്, നവീദിെൻറ ബന്ധങ്ങളെപ്പറ്റി കൂടുതൽ അന്വേഷണം ആരംഭിച്ചത്. മുൻ എം.എൽ.എയുമായി നിരന്തര ബന്ധമുണ്ടെന്ന് നവീദ് സമ്മതിച്ചതായി അധികൃതർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.