Posted On
date_range Updated On
date_range ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭാ കൗൺസിൽ നേതാവാകും
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭ കൗൺസിലിലെ നേതാവാകും. സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ നീലം ഗോർഹെയാണ് ഇക്കാര്യം അറിയിച്ചത്.
ഫഡ്നാവിസിനെ നിയമസഭയുടെ നേതാവായി നിയമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കത്ത് കിട്ടിയതായി നീലം പറഞ്ഞു.ഭരണം മാറിയതോടെ നിയമസഭയിലേക്ക് ചെയർപേഴ്‌സനെ നിയമിക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം കഴിഞ്ഞ മാസം വിരമിച്ച എൻ.സി.പിയുടെ മുതിർന്ന നേതാവായ റാം രാജെ നിംബൽക്കർ വീണ്ടും കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.