Posted On
date_range Updated On
date_range ഫഡ്നാവിസിന് കോവിഡ്; ആശങ്കയിൽ ബി.ജെ.പി ക്യാമ്പ്
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന സാന്നിധ്യവും ബിഹാറിെൻറ ചുമതലയുള്ള ബി.ജെ.പി നേതാവുമായ ഫഡ്നാവിസിന് കോവിഡ് പടർന്നത് എൻ.ഡി.എ കേന്ദ്രങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
ഇന്ന് നടത്തിയ പരിശോധനയിലാണ് ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചത്. ''ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതലുള്ള ഓരോ ദിവസവും താൻ ജോലിയെടുക്കുകയായിരുന്നു. ഇപ്പോൾ ഇടവേളയെടുക്കാനായി ദൈവം അതിൽ നിന്നും തടഞ്ഞിരിക്കുകയാണ്. കോവിഡ് ബാധിച്ചതിനാൽ ഐസൊലേഷനിലാണ്. ഡോക്ടർമാരുടെ നിർദേശം അനുസരിച്ചുള്ള ചികിത്സ സ്വീകരിക്കുന്നുണ്ട്''-ഫഡ്നാവിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.